'ഐ ആം ബാഡ്മിന്റൺ'; ബോധവത്കരണ ക്യാംപെയ്നിന്റെ അംബാസിഡറായി പി.വി സിന്ധു

2020-04-23 By Admin

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ (ബി.ഡബ്ള്യു.എഫ് ) 'ഐ ആം ബാഡ്മിന്റൺ' എന്ന ബോധവത്കരണ ക്യാംപെയ്നിന്റെ അംബാസിഡറായി പി.വി സിന്ധുവിനെ തിരഞ്ഞെടുത്തു. 

ഒത്ത് കളിയോ മറ്റോ ഇല്ലാത്ത സത്യസന്ധമായി മത്സരങ്ങളിൽ പങ്കുകൊള്ളാൻ കളിക്കാരെ പ്രതിജ്ഞാബദ്ധമാക്കുകയും ഇതിലൂടെ കളിക്കാർക്ക് ബാഡ്മിന്റണിനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ഒരു വേദിയൊരുക്കുകയുമാണ് ഈ ക്യാംപെയ്നിന്റെ ലക്ഷ്യം. 'നന്നായി കളിക്കുകയെന്നാല്‍ തെറ്റുകളില്‍ വീഴാതെ കളിക്കുക എന്നുകൂടി അര്‍ഥമുണ്ട്' എന്ന് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സിന്ധു പറഞ്ഞു. 

ചൈനീസ് ജോഡികളായ ഷെങ് സി വെയ്, ഹുവാങ് യാ ക്വിയോംഗ്, കാനഡയിലെ മിഷേൽ ലി, ഇംഗ്ലണ്ടിന്റെ ജാക്ക് ഷെഫാര്‍ഡ്, ജര്‍മ്മനിയുടെ വലെസ്‌ക നോബ്ലോച്ച്‌, ഹോങ്കോങ്ങിന്റെ ചാന്‍ ഹോ യുവാന്‍, അത്‌ലറ്റ്‌സ് കമ്മീഷന്‍ ചെയര്‍മാനായ ജര്‍മ്മനിയുടെ മാര്‍ക്ക് സ്വീബ്ലര്‍ എന്നിവരും സിന്ധുവിനെ കൂടാതെ അംബാസിഡർമാരായിയുണ്ട്.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||