2020-04-24 By Admin
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റ സ്പാനിഷ് കോച്ച് കിബു വികുന ആദ്യ പ്രതികരണം പങ്കുവച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനാകുക എന്നത് അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സിൽ തനിക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്നും മികച്ച ഒരു ടീമിനെ ഒരുക്കുന്നതിലാണ് ക്ലബ്ബ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും വികുന വ്യക്തമാക്കി.
മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻഷിപ്പിൽ കിരീടം സമ്മാനിച്ചാണ് വികുന ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.