2020-04-25 By Admin
ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഇപ്പോൾ ഹർഭജൻ സിങ്ങുമായി നടത്തിയ ലൈവ് ചാറ്റിങ്ങിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിക്കാരെ വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ രണ്ടാം നായകൻ രോഹിത് ശർമ്മ.
സൗരവ് ഗാംഗുലി, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദ്ര സെവാഗ്, വി.വി.എസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ് എന്നിവരെയാണ് തന്റെ പ്രിയപ്പെട്ട കളിക്കാരുടെ ലിസ്റ്റിൽ താരം ഉൾപ്പെടുത്തിയിരിക്കുന്നത്.
സച്ചിന്റെ കളി കണ്ടാണ് വളർന്നത്. പിന്നാലെ എത്തിയവരാണ് മറ്റ് പ്രിയപ്പെട്ട താരങ്ങൾ. 2002 ലെ ഇംഗ്ലീഷ് പരമ്പരയിൽ എത്ര സെഞ്ചുറികളാണ് രാഹുല്‍ ദ്രാവിഡ് സ്വന്തമാക്കിയത്. ബൗളര്‍മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്താന്‍ കെല്‍പ്പുളള ബാറ്റ്‌സ്മാനായിരുന്നു വിരേന്ദര്‍ സെവാഗ്.
ഇവരെകൂടാതെ സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് തന്റെ പ്രിയപ്പെട്ടവരുടെ പട്ടികയെന്നും താരം പറഞ്ഞു.