2020-04-28 By Admin
ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ പ്രധാനിയുമാണ് ഭാജി എന്ന ഹർഭജൻ സിംഗ്. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഇപ്പോഴിതാ ഹർഭജൻ സിംഗിന് 700 ടെസ്റ്റ് വിക്കറ്റുകള്‍ അനായാസം നേടാനാകുമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മുൻ പാകിസ്ഥാൻ താരം സഖ്‍ലൈന്‍ മുഷ്താഖ്.
അശ്വിന് വേണ്ടി ഹർഭജനെ ഇന്ത്യ ഒഴിവാക്കുമ്പോൾ അതുവരെ 103 ടെസ്റ്റുകളില്‍ നിന്ന് 413 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. രണ്ട് റൈറ്റ്-ആം പേസര്‍മാര്‍ ഒരേ സമയം ടീമുകളില്‍ കളിക്കുമ്പോൾ എന്ത് കൊണ്ട് രണ്ട് റൈറ്റ്-ആം സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കുന്നില്ലെന്നും സഖ്‍ലൈന്‍ ചോദിക്കുന്നു.
2011 ൽ ടീമില്‍ നിന്ന് ആദ്യമായി സ്ഥാനം നഷ്ടമാകുമ്പോൾ 98 ടെസ്റ്റുകളാണ് ഹര്‍ഭജന്‍ കളിച്ചത്. അതിന് ശേഷം ഏതാനും ടെസ്റ്റുകള്‍ കളിച്ചുവെങ്കിലും ടീമിലെ സ്ഥിരം സ്ഥാനം താരത്തിന് നഷ്ടമായി. ഹര്‍ഭജന്റെ കഴിവ് വെച്ച് 700 ടെസ്റ്റ് വിക്കറ്റുകള്‍ താരം അനായാസം മറികടന്നേനെ. അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്നും മുഷ്താഖ് പറയുന്നു.