2020-04-29 By Admin
കൊവിഡ് ഭീതി അവസാനിക്കാത്ത സാഹചര്യത്തിൽ ഓഗസ്റ്റിന് മുൻപേ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമെന്ന തീരുമാനത്തിനെതിരെ ഫിഫയുടെ മുന്നറിയിപ്പ്.
മാര്‍ച്ച് മാസം മുതല്‍ കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ലോകത്താകമാനം കായിക മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഈ ഒരു സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പോലും മത്സരം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ഫിഫയുടെ മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ മൈക്കിള്‍ ഡിഹൂഗെ വ്യക്തമാക്കി.
യൂറോപ്പിലെ പല ലീഗുകളും മെയ്, ജൂണ്‍ മാസങ്ങളില്‍ ലീഗ് പുനരാരംഭിക്കാനിരിക്കെയാണ് ഫിഫ മെഡിക്കല്‍ കമ്മിറ്റി മേധാവിയുടെ പ്രതികരണം. ഫുട്ബോള്‍ നിലവില്‍ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമല്ലെന്നും ഓഗസ്റ്റ് മാസമോ അതോ സെപ്റ്റംബറിന്റെ തുടക്കത്തിലോ സീസണ്‍ തുടങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ രണ്ടാമത്തെ ആക്രണം ഒഴിവാക്കാന്‍ അതാണ് നല്ലതെന്നും മൈക്കിള്‍ ഡിഹൂഗെ ചൂണ്ടിക്കാട്ടി.