2020-04-29 By Admin
ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് സെലക്ടർമാർക്കുള്ളതിനേക്കാൾ വിശ്വാസം എം.എസ് ധോണിക്ക് തന്നോടുണ്ടെന്ന് വെളിപ്പെടുത്തി ഡ്വെയിൻ ബ്രാവോ. ചെന്നൈ സൂപ്പർകിങ്സിനെയും ധോണിയേയും പ്രശംസിച്ച് കൊണ്ടാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
കളിയിൽ മോശം പ്രകടനം നടത്തുകയാണെങ്കിൽ മറ്റ് ടീമുകളിൽ സമ്മർദ്ദമുണ്ടാകും. എന്നാൽ ചെന്നൈ ടീമിൽ അതുണ്ടാകില്ലെന്നും ബ്രാവോ പറയുന്നു.
'എന്നില്‍ ധോണി കാണിക്കുന്ന വിശ്വാസം എനിക്ക് തിരിച്ചുനല്‍കണം. മഹാനായ കളിക്കാരനാണ് ധോണി' -ബ്രാവോ പറഞ്ഞു.