2020-05-11 By Admin
പാരീസ്: ഫ്രഞ്ച് ഫുട്ബാൾ ലീഗിലെ പുരസ്‌കാര നിർണയം ശരിയായില്ലെന്ന നിലപാടുമായി ഗോൾഡൻ ബൂട്ട് പുരസ്‌കാര ജേതാവ് എംബാപ്പെ. ഫ്രഞ്ച് ലീഗിൽ തന്നോടൊപ്പം 18 ഗോൾ നേടിയ മൊണാകൊയുടെ വിസാം ബെൻ യെദ്ദറുമായി പുരസ്കാരം പങ്കു വെക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം രംഗത്തെത്തിയത്. താൻ പുരസ്കാരം പങ്കുവെക്കാൻ തയാറാണെന്നും പുരസ്‌കാര രീതി ശരിയായില്ലെന്നും എംബാപ്പെ പറഞ്ഞു. ഇരുവരും ഫ്രഞ്ച് ലീഗിൽ 18 ഗോൾ വീതം നേടിയെങ്കിലും ഓപ്പൺ കളിയിൽ നിന്ന് കൂടുതൽ ഗോൾ നേടിയതാണ് എംബാപ്പയെ പുരസ്‌കാര ജേതാവാക്കിയത്.