2020-05-31 By Admin
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയെ ഖേൽരത്ന പുരസ്‌കാരത്തിന് ബിസിസിഐ ശുപാർശ ചെയ്തു. ശിഖർ ധവാൻ, ഇഷാന്ത് ശർമ്മ, വനിതാ താരം ദീപ്തിശർമ എന്നിവരെ അർജുന പുരസ്കാരത്തിനും ശിപാർശ ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക വകുപ്പാണ് അവാർഡിന് അപേക്ഷ സ്വീകരിക്കുന്നത്.
ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടിയ ഏക കളിക്കാരനാണ് രോഹിത് ശർമ്മ. 2019 ലെ ഐസിഐസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡും രോഹിതിനായിരുന്നു.
ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സമാനായ ശിഖർ ധവാൻ അരങ്ങേറ്റത്തിൽ ഏറ്റവും വേഗതയേറിയ ടെസ്റ്റ് സെഞ്ചുറി എന്ന റെക്കാർഡ് സ്വന്തമാക്കിയ താരമാണ്. ഏകദിനത്തിൽ 2000 ,3000,4000, 5000 റൺസുകൾ ഏറ്റവും വേഗത്തിൽ കരസ്ഥമാക്കിയ ഇന്ത്യൻ താരം ശിഖർ ധവാനാണ്.
ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്നു ഫോർമാറ്റുകളിലും കളിച്ച ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ് ഇഷാന്ത് ശർമ്മ. ഏഷ്യക്കു പുറത്ത് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമെന്ന ബഹുമതി ഇഷാന്തിന്റെ പേരിലാണ്.
വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ പേരിലുള്ള ഏറ്റവും ഉയർന്ന സ്കോറിനുടമയാണ് ദീപ്തി ശർമ്മ