2020-06-05 By Admin
100 കോടി ഡോളർ വരുമാനം നേടുന്ന ആദ്യ ഫുട്ബാൾ താരമെന്ന ബഹുമതി നേടി ക്രിസ്ത്യാനോ റൊണാൾഡോ. ഫുട്‌ബോളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഇത്രയും തുക വാർഷിക വരുമാനം നേടുന്നത്. ഇത്രയും തുക നേടുന്ന ആദ്യ ഫുട്ബാൾ താരം എന്നതിനൊപ്പം ഗോൾഫ് ഇതിഹാസം ടൈഗർവുഡിനും ബോക്‌സർ മെയ്‌വെതറിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് കായിക താരവുമായി റൊണാൾഡോ. 2009 ലാണ് ടൈഗർവുഡ്‌സ് ഈ നേട്ടം സ്വന്തമാക്കിയത് മെയ്വെതർ 2017 ലും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് യുവന്റസ് നാല് മില്യൺ യൂറോ (32 കോടി രൂപ) വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇതൊന്നും താരത്തിന്റെ വരുമാനത്തെ ബാധിച്ചിട്ടില്ല. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം 105 ദശലക്ഷം ഡോളർ (ഏകദേശം 8000 കോടി രൂപ) ആണ് ക്രിസ്ത്യാനോ റൊണാൾഡോ സമ്പാദിച്ചത്. വരുമാനത്തിന്റെ കാര്യത്തിൽ ഫോർബ്‌സ് പട്ടികയിൽ നാലാം സ്ഥാനത്തെത്താനും താരത്തിന് കഴിഞ്ഞു. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് പോർച്ചുഗീസ് താരമായ ക്രിസ്ത്യാനോ റൊണാൾഡോ കളിക്കുന്നത്. ഡോളർ ക്ലബ്ബിലെത്തുന്ന ആദ്യ ഫുട്‌ബോളറായി റൊണാൾഡോ