2020-06-06 By Admin
ന്യൂഡൽഹി: 2022 ലെ ഏഷ്യൻ വനിതാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകാനൊരുങ്ങി ഇന്ത്യ. ഏഷ്യൻ വനിതാ ഫുട്ബാൾ കമ്മിറ്റി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് എഴുതിയ കത്തിലാണ് ഇന്ത്യയെ വേദിയായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. 2023 ലെ വനിതാ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് കൂടിയായ ഏഷ്യൻ ചാമ്പ്യൻഷിപ്പ് 1979 നു ശേഷം ആദ്യമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ടൂർണമെന്റിൽ ഇന്ത്യക്ക് നേരിട്ട് യോഗ്യത നേടാനാവും. 2012 ൽ അണ്ടർ 17 വനിതാ ലോകകപ്പിനും ഇന്ത്യ വേദിയാകുന്നുണ്ട്.