ഏഴ് പാക് ക്രിക്കറ്റ് താരങ്ങൾക്കു കൂടി കോവിഡ്

2020-06-24 By Admin

റാവൽ പിണ്ടി : പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏഴു താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച പാക് ക്രിക്കറ്റ് താരങ്ങളുടെ എണ്ണം പത്തായി. ഇംഗ്ലണ്ട് പര്യടനത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവരടക്കം ഏഴ് പാക് ക്രിക്കറ്റ് താരങ്ങൾക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്നൈൻ, ഫഖർ സമൻ, മുഹമ്മദ് റിസ് വാൻ, ഇമ്രാൻ ഖാൻ, ഹഫീസ്, റിയാസ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫായ മാലങ് അലിക്കും കോവിഡ് സ്ഥിരീകരിച്ചതായി പി.സി.ബി അറിയിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുൻപായി റാവല്പിണ്ടി യിൽ വെച്ച് നടന്ന പരിശോധനയിലാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. 'ചെറുപ്പക്കാരും കായിക താരങ്ങളുമായ പത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്രിക്കറ്റ് താരങ്ങൾക്ക് വരുമെങ്കിൽ ആർക്കും രോഗം പിടിപെടാം'. പി.സി.ബി ക്രിക്കറ്റ് ബോർഡ് സി.ഇ.ഒ വസീം ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||