വിരാട് കൊഹ്‌ലിയെ വിവിയൻ റിച്ചാർഡ്സിനോട് താരതമ്യം ചെയ്ത് സുനിൽ ഗാവസ്‌കർ

2020-06-24 By Admin

മുംബൈ: വിരാട് കോലിയെ വിന്‍ഡീസ് ബാറ്റിംഗ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനോട് താരതമ്യം ചെയ്ത് സുനില്‍ ഗവാസ്‌കര്‍. വിരാട് കോലിയുടെ ബാറ്റിംഗ് വിവിയന്‍ റിച്ചാര്‍ഡിന്റെ ബാറ്റിംഗുമായി ഒരുപാട് സാമ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ പാടാണ്. അതുപോലെയാണ് വിരാട് കോലിയും. ഒരേ ലൈനിലും ലെംഗ്ത്തിലും വരുന്ന പന്തിനെ ടോപ് ഹാന്‍ഡ് ഉപയോഗിച്ച് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി നേടാനും ബോട്ടം ഹാന്‍ഡ് കൊണ്ട് മിഡ് ഓണിലൂടെയോ മിഡ് വിക്കറ്റിലൂടെയോ ബൗണ്ടറി നേടാനും കോലിയുടെ ബാറ്റിംഗിന് കഴിയുമെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അതുകൊണ്ടാണ് കോലി ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാവുന്നത്. വിവിയന്‍ റിച്ചാര്‍ഡ്‌സ് മുമ്പ് കളിച്ചിരുന്നപോലെയാണത്. ഗുണ്ടപ്പ വിശ്വനാഥും, വിവിഎസ് ലക്ഷ്മണും ഇതുപോലെ ബാറ്റ് ചെയ്യുമായിരുന്നൂവെന്നും ഗവാസ്‌കര്‍ പറഞ്ഞു. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പലും കഴിഞ്ഞ മാസം കോലിയുടെ ബാറ്റിംഗിനെ റിച്ചാര്‍ഡ്‌സിന്റെ ബാറ്റിംഗിനോട് ഉപമിച്ചിരുന്നു.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||