2020-06-26 By Admin
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്. ലീഗിലെ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് പരാജയപ്പെട്ടതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകുന്നത്. ഏഴു മത്സരങ്ങൾ ബാക്കി നിൽക്കെയായിരുന്നു ലിവർ പൂളിന്റെ വിജയം. ലിവർപൂൾ ഇംഗ്ലണ്ട് ഫസ്റ്റ് ഡിവിഷൻ കിരീടം 18 തവണ നേടിയിട്ടുണ്ട്. എന്നാൽ ഫസ്റ്റ് ഡിവിഷൻ 1992 ൽ പ്രീമിയർ ലീഗ് എന്ന പേര് സ്വീകരിച്ചു. അതിനു ശേഷം ഇതുവരെ ലിവർ പൂൾ ലീഗ് ചാമ്പ്യന്മാരായിട്ടില്ല. 1989-90 സീസണിലാണ് ലിവർപൂൾ അവസാനമായി ഫസ്റ്റ് ഡിവിഷൻ ചാമ്പ്യന്മാരായത്.