2020-07-14 By Admin
മുംബൈ: ബിസിസിഐയുടെ താല്‍ക്കാലിക സിഇഒയായി ഹേമങ് അമീനെ നിയമിച്ചു. നിലവില്‍ ഐപിഎല്ലിന്റെ താല്‍ക്കാലിക ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കൂടിയാണ് അദ്ദേഹം. സിഇഒ ആയിരുന്ന രാഹുല്‍ ജോഹ്റിയെ ഒഴിവാക്കിയ ശേഷമാണ് അമീനിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. പുതിയ സിഇഒയെ തിരഞ്ഞെടുക്കുന്നതു വരെ അടുത്ത രണ്ടു മാസത്തോളം അമീന്‍ ചുമതല വഹിക്കും.ജൂലൈ 17ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങില്‍ പുതിയ സിഇഒയുടെ മാനദണ്ഡങ്ങള്‍ ബിസിസിഐ വിശദീകരിക്കും. പുതിയ സിഇഒ ചുമതലയേല്‍ക്കുന്നതു വരെ അമീനിനോട് ഈ റോള്‍ കൂടി ഏറ്റെടുക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സിഇഒയുടെ നിയമനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യം നല്‍കുകയും അപേക്ഷകള്‍ ക്ഷണിക്കുകയും ചെയ്യും.