2020-07-15 By Admin
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം ബാര്‍ത്തലോമ്യു ഒഗ്ബെച്ച ക്ലബ്ബ് വിടാന്‍ തയ്യാറെടുക്കുന്നെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഓഗ്ബെച്ച ബ്ലാസ്റ്റേഴ്സ് വിടുന്ന കാര്യം ശക്തമായി നിലനില്‍ക്കെ താരത്തെ റാഞ്ചാന്‍ മുംബൈ സിറ്റി എഫ്സി തയ്യാറെടുക്കുന്നതായാണ് പുതിയ വിവരം. വരുന്ന സീസണിന് മുന്നോടിയായുള്ള കൈമാറ്റ ജാലകത്തില്‍ ഓഗ്ബെച്ചയെ ടീമിലെത്തിക്കുന്നതിനാല്‍ മുംബൈ വൃത്തങ്ങള്‍ താരവുമായി ചര്‍ച്ച നടത്തിയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച ഓഗ്ബെച്ച 15 ഗോളുമായി തിളങ്ങിയിരുന്നു. നൈജീരിയന്‍ താരമായ ഓഗ്ബെച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലൂടെയാണ് ഇന്ത്യന്‍ ഫുട്ബോളിലേക്ക് വരവറിയിച്ചത്. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഓഗ്ബെച്ച.