2020-07-21 By Admin
ബാഴ്സലോണ: ബാഴ്സലോണയ്ക്ക് ഇത്തവണ കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും സ്വര്‍ണ്ണ ബൂട്ട് സ്വന്തമാക്കി ലയണല്‍ മെസ്സി. ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിന് ലഭിക്കുന്ന ബൂട്ട് ഏഴാം തവണയാണ് മെസ്സി സ്വന്തമാക്കുന്നത്. കൂടുതല്‍ തവണ ലീഗ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്ന താരമെന്ന റെക്കോഡും മെസ്സി സ്വന്തം പേരിലാക്കി. 12 വര്‍ഷത്തിന് ശേഷം ആദ്യമായാണ് 30 ഗോളിന് താഴെ സ്‌കോര്‍ ചെയ്ത് ഒരു താരം ഗോള്‍ഡന്‍ ബൂട്ട് നേടുന്നത്. അലാവസിനെതിരെ മെസ്സി ഇരട്ട ഗോള്‍ നേടിയതും റയല്‍ മാഡ്രിഡ്-ലെഗനീസ് മത്സരത്തില്‍ കരീം ബെന്‍സേമയ്ക്ക് തിളങ്ങാന്‍ സാധിക്കാതെ പോയതുമാണ് മെസ്സിയിലേക്ക് സ്വര്‍ണ്ണ ബൂട്ടിനെ എത്തിച്ചത്. 21 അസിസ്റ്റുകള്‍ സ്വന്തമാക്കിയ മെസ്സി ബാഴ്സയിലെ മുന്‍ സഹതാരമായിരുന്ന സാവിയുടെ 20 അസിസ്റ്റെന്ന റെക്കോഡിനെയാണ് മറികടന്നത്.