2020-07-29 By Admin
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ മുന്‍ രഞ്ജി ക്രിക്കറ്റ് താരവും ഐപിഎല്‍ ജേതാവുമായ രജത് ഭാട്ടിയ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 95 ഐപിഎല്‍ മത്സരങ്ങള്‍ രജത് കളിച്ചിട്ടുണ്ട്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ഉയര്‍ത്തിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 137 വിക്കറ്റും 6,482 റണ്‍സും രജത് നേടിയിട്ടുണ്ട്. 2008ല്‍ രഞ്ജി ട്രോഫി കിരീടം നേടിയ ഡല്‍ഹി ടീമില്‍ അംഗമായിരുന്നു. ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ 139 റണ്‍സ് നേടി പുറത്താവാതെ നിന്ന് രജത് ഹീറോയായിരുന്നു. 1999-2000 സീസണില്‍ തമിഴ്നാടിന് വേണ്ടി കളിച്ചാണ് രജത് അരങ്ങേറിയത്.