2020-08-14 By Admin
സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം മഴയെ തുടര്‍ന്ന് കളി നിര്‍ത്തി വെയ്ക്കുമ്പോള്‍ പാകിസ്ഥാന്‍ 45.4 ഓവറില്‍ അഞ്ചു വിക്കറ്റിന് 126 റണ്‍സെന്ന നിലയിലാണ്.ബാബര്‍ ആസമിനോടൊപ്പം (25) മുഹമ്മദ് റിസ്വാനാണ് (4) ക്രീസില്‍. ഷാന്‍ മസൂദ് (1), ആബിദ് അലി (60), ക്യാപ്റ്റന്‍ അസ്ഹര്‍ അലി (20), ആസാദ് ഷെഫീഖ് (5), ഫവാദ് ആലം (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. പാകിസ്ഥാന്റെ തുടക്കം മോശമായിരുന്നു. ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഷാന്‍ മസൂദിന് ഇത്തവണ ഫോം തുടരാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി. ആദ്യ സെഷനില്‍ രണ്ടു ക്യാച്ചുകള്‍ ഇംഗ്ലണ്ട് നഷ്ടപ്പെടുത്തി. രണ്ടു തവണയും രക്ഷപ്പെട്ടത് ആബിദ് അലിയാണ്. സ്ലിപ്പില്‍ സിബ്ലിയും ബേണ്‍സും ക്യാച്ചുകള്‍ കൈവിടുകയായിരുന്നു.