2020-08-17 By Admin
കൊളോണ്‍: യൂറോപ്പിലെ രണ്ടാം നിര ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ യൂറോപ്പ ലീഗില്‍ സെവിയ്യക്ക് ജയം. യുനൈറ്റഡിനെയാണ് സെമിയിൽ സെവിയ്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു സെവിയ്യയുടെ വിജയം. ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമായിരുന്നു അവരുടെ ഫൈനല്‍ പ്രവേശനം. ഒമ്പതാം മിനിറ്റില്‍ തന്നെ ബ്രൂണോ ഫെര്‍ണ്ടസിന്റെ പെനല്‍റ്റി ഗോളില്‍ യുനൈറ്റഡ് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇരുപകുതികളിലുമായി സൂസോ (26ാം മിനിറ്റ്), ലൂക്ക് ഡി യോങ് (78) എന്നിവരുടെ ഗോളുകളില്‍ സെവിയ്യ ജയിച്ചു കയറുകയായിരുന്നു.