2020-08-19 By Admin
കൊച്ചി: ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ ഐലീഗ് സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവ മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങ് മൊയിരംഗ്‌ദെം കേരള ബ്ലാസ്റ്റേഴ്‌സില്‍. മണിപ്പൂരില്‍ നിന്നുള്ള താരം വരുന്ന ഐഎസ്എല്‍ സീസണില്‍ ടീമിന്റെ ഭാഗമാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന കേരളത്തിലെ ക്ലബ്ബില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗിവ്‌സണ്‍ പറഞ്ഞു. പ്രായത്തിനപ്പുറമുള്ള പക്വത കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന താരമാണ് ഗിവ്‌സണെന്നും ബ്ലാസ്റ്റേഴ്‌സിനായി അദ്ദേഹത്തിന് വലിയ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാകുമെന്നും അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പ്രതികരിച്ചു.