2020-08-25 By Admin
കിംഗ്സ്റ്റണ്‍: ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഉസൈന്‍ ബോള്‍ട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന് രോഗബാധ തെളിഞ്ഞത്.ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, ഫുട്ബോള്‍ താരം റഹീം സ്റ്റെര്‍ലിംഗ് തുടങ്ങിയ പ്രമുഖര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്.