ലൈൻ റഫറിയുടെ ദേഹത്ത് പന്തടിച്ച സംഭവം: നൊവാക് ജോക്കോവിച്ച് മാപ്പു പറഞ്ഞു

2020-09-07 By Admin

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണിനിടെ ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ച സംഭവത്തില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് മാപ്പു പറഞ്ഞു. ഞായറാഴ്ച സ്പാനിഷ് താരം പാബ്ലോ കാരെനോ ബുസ്റ്റയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ഇതോടെ താരത്തെ ടൂര്‍ണമെന്റില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഖേദം പ്രകടിപ്പിച്ചത്. തന്റെ പെരുമാറ്റത്തില്‍ യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി ജോക്കോവിച്ച് കുറിച്ചു. തന്റെ പ്രവൃത്തി കാരണം വനിതാ ലൈന്‍ ജഡ്ജിക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ സ്വാകാര്യതയെ മാനിക്കുന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും താരം വ്യക്തമാക്കി.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||