2020-09-08 By Admin
പാരീസ്: ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്നു രാത്രി ക്രൊയേഷ്യക്കെതിരായ യുവേഫ നാഷന്‍സ് ലീഗ് മത്സരത്തില്‍ ഫ്രഞ്ച് ടീമിനായി അദ്ദേഹം കളിക്കില്ല. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിനു തയ്യാറെടുക്കവെയാണ് ഫ്രഞ്ച് ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ചു നടത്തിയ കൊവിഡ് ടെസ്റ്റില്‍ എംബാപ്പെയുടെ ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് താരം നാട്ടിലേക്കു മടങ്ങി.തിങ്കളാഴ്ച രാവിലെയായിരുന്നു ഫ്രഞ്ച് താരത്തെ പരിശോധനയ്ക്കു വിധേയനാക്കിയതെന്നു ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഫ്രഞ്ച് ചാമ്പ്യന്‍മാരായ പിഎസ്ജിയുടെ താരം കൂടിയാണ് എംബാപ്പെ. പിഎസ്ജിയില്‍ കൊവിഡ് പിടിപെടുന്ന മൂന്നാമത്തെ സൂപ്പര്‍ താരം കൂടിയാണ് അദ്ദേഹം.