2021-02-11 By Admin
ഗോഹട്ടി: 36 ആമത് ദേശീയ ജൂനിയർ അര്തലറ്റിക് മീറ്റിൽ കേരളത്തിന്റെ ആൻസി സോജന് ഇരട്ട സ്വർണം. ലോങ്ങ് ജംപ്, അണ്ടർ 20 വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടം എന്നിവയിലാണ് ആൻസി സ്വർണം കരസ്ഥമാക്കിയത്. 24.51 സെക്കന്റിലായിരുന്നു ആൻസിയുടെ സ്വർണ നേട്ടം. അണ്ടർ 20 വിഭാഗം പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ജെ. വിഷ്ണുപ്രിയ സ്വർണം കരസ്ഥമാക്കി. മീറ്റിൽ കേരളം മൊത്തം 9 സ്വർണവും 7 വെള്ളിയും 2 വെങ്കലവും സ്വന്തമാക്കി.