2021-02-11 By Admin
മെൽബൺ: ആസ്ട്രേലിയൻ ഓപ്പണിൽ ഇന്നലെ അട്ടിമറിയുടെ ദിനം. വനിതാ സിംഗിൾസിൽ ഒൻപതാം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വീറ്റോവ, അമേരിക്കയുടെ മുൻ ലോക ഒന്നാം നമ്പർ വീനസ് വില്യംസ്, പുരുഷ സിംഗിൾസിൽ 17 ആം സീഡായ സ്വിറ്റ്സർലാൻഡിന്റെ സ്റ്റാൻ വാവ്‌റിങ്ക എന്നിവർ രണ്ടാം റൗണ്ടിൽ പുറത്തായി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് വാവ്‌റിങ്ക പുറത്തായത്. പുരുഷ സിംഗിംൾസിൽ സീഡ് ചെയ്യപ്പെടാത്ത ഹംഗേറിയൻ താരം മാർട്ടൻ ഫുഡ്‌സോവിച്ച് ആണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ വാവ്‌റിങ്കയെ അട്ടിമറിച്ചത്. സ്‌കോർ 7-5, 6-1, 4-6, 2-6, 7-6 (11-9).