2021-02-14 By Admin
ചെന്നൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 329 റൺസിന് പുറത്ത്. രണ്ടാം ദിനം ഇന്ത്യക്ക് 29 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളു. ഋഷഭ് പന്ത് അർധസെഞ്ചുറി നേടി. രണ്ടാം ദിനത്തിലെ ആദ്യ രണ്ട് വിക്കറ്റുകൾ മോയിൻ അലിയും അവസാന രണ്ട് വിക്കറ്റുകൾ ഒല്ലി സ്റ്റോണും നേടി. ഋഷഭ് പന്ത് 58 റൺസുമായി പുറത്തകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി മോയിൻ അലി മൊത്തം നാല് വിക്കറ്റുകൾ നേടി. ആദ്യ ദിനത്തിലെ രോഹിത് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.