2021-02-15 By Admin
ചെന്നൈ: ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 482 റൺസ്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ ഒൻപത് റൺസെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്സിൽ അശ്വിന്റെ സെഞ്ചുറിയോടെയാണ് ഇന്ത്യ 286 റൺസെടുത്തത്. അശ്വിൻ 136 പന്തിൽ ഒരു സിക്‌സും 16 ഫോറും പായിച്ചാണ് സെഞ്ചുറി കടന്നത്. വിരാട് കോഹ്ലി അർദ്ധ സെഞ്ചുറിയോടെ അശ്വിന് മികച്ച പിന്തുണ നൽകി.