2021-02-16 By Admin
മെൽബൺ : സെറീന വില്യംസ് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ സെമിയിൽ കടന്നു. ക്വാർട്ടറിൽ രണ്ടാം സീഡ് റുമേനിയൻ താരം സിമോണ ഹാലപ്പിനെ പരാജയപ്പെടുത്തി. സ്‌കോർ 6-3, 6-3. 24 ആം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീനയ്ക്ക് സെമിയിൽ നവോമി ഒസാക്കയാണ് എതിരാളി.