2021-02-18 By Admin
ചെന്നൈ: ഐപിഎൽ താര ലേലം പുരോഗമിക്കവേ കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയെ വീണ്ടും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. കേരളത്തിന്റെ മറ്റൊരു താരം മുഹമ്മദ് അസ്ഹറുദീനെയും ആർസിബി സ്വന്തമാക്കി. വിഷ്ണു വിനോദിനെ ദൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് മൂന്നു താരങ്ങൾക്കും വിലയിട്ടത്. മലയാളികൾ ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ കേരള താരം അസ്ഹറുദീന് വേണ്ടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് മാത്രമാണ് രംഗത്തുണ്ടായിരുന്നത്.