2021-02-19 By Admin
സിഡ്‌നി: റഷ്യയുടെ ഡാനിൽ മെദ്‌വദേവ് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ ഫൈനലിൽ കടന്നു. സെമി ഫൈനലിൽ മെദ്‌വദേവ് ഗ്രീസിന്റെ സ്‌റ്റെഫാനോസ് സ്റ്റിസിപാസ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു. സ്‌കോർ 6-4, 6-2, 7-5 സെർബിയയുടെ നുവാൻ ജോക്കോവിച്ചാണ് മെദ്‌വദേവിന്റെ എതിരാളി. വ്യാഴാഴ്ച്ച നടന്ന സെമിയിൽ ജോക്കോവിച്ച് റഷ്യയുടെ അസ്ലൻ കാരസോവിനെയാണ് തോൽപ്പിച്ചത്. സ്കോർ 6-3 ,6-2 ,6 -4.