2021-03-10 By Admin
ന്യൂഡൽഹി: ഇന്ത്യയിലെ മികച്ച കായികതാരത്തിനുള്ള ബിബിസിയുടെ ഈ വർഷത്തെ ആജീവനാന്ത പുരസ്കാരം അഞ്ജു ബി ജോർജിന്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്. 2003 ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലാണ് അഞ്ജു വെങ്കലം നേടിയത്. കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബി ജോർജിനൊപ്പം ബാംഗ്ലൂരിലാണ് താമസം. അത്‌ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ്.