2021-03-19 By Admin
അഹമ്മദാബാദ് : ഇംഗ്ലണ്ടിനെതിരായ നാലാം ടി20 യിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം. ഇതോടെ പരമ്പര സമനിലയിലായി. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ വിജയികളെ നാളെ നടക്കുന്ന മത്സരത്തിലറിയാം. ജയിക്കാൻ 186 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ 8 വിക്കറ്റിന് 177 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ഇന്ത്യക്കു വേണ്ടി സൂര്യകുമാർ യാദവ് അർദ്ധ സെഞ്ചുറി നേടി. 31 പന്തിൽ ആറു ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയോടെയാണ് സൂര്യകുമാർ 57 റൺസ് എടുത്തത്. ഠാക്കൂർ മൂന്നും പാണ്ട്യ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ടിന് വേണ്ടി ജേസൺ റോയ് (40) ജോണി ബെയർസ്‌റ്റോ (25), ജോഫ്രെ ആർച്ചർ( 18 നോട്ടൗട്ട് ) എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു