2021-05-16 By Admin
ലെസ്റ്റർ: എഫ്എ കപ്പിൽ ചരിത്രം കുറിച്ച് ലെസ്റ്റർ സിറ്റിക്ക് ആദ്യ കിരീടം. ഫൈനലിൽ ചെൽസിയെ പരാജയപ്പെടുത്തിയാണ് ചരിത്രത്തിൽ ആദ്യമായി ലെസ്റ്റർ സിറ്റി എഫ്എ കപ്പിൽ മുത്തമിട്ടത്. എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ലെസ്റ്ററിന്റെ വിജയം. മികച്ച രീതിയിൽ കളി തുടങ്ങിയ ചെൽസിയെ മികച്ച ടീം വർക്കിലൂടെ ലെസ്റ്റർ പ്രതിരോധിച്ചു. 63 ആം മിനിറ്റിലാണ് ലെസ്റ്ററിന്റെ വിജയ ഗോൾ പിറന്നത്. യൂറി ടൈലമൻസിന്റെ ഗോളിലൂടെ ലെസ്റ്റർ വിജയത്തിലേക്കും കിരീടത്തിലേക്കും ചുവടുവച്ചു. 2016 ൽ പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷമുള്ള ലെസ്റ്റർ സിറ്റിയുടെ ആദ്യ കിരീടമാണിത്.