#Austalian Cricket Team ... "> വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു: ആരോൺ ഫിഞ്ച് ക്യാപ്റ്റൻ Nivarthanam News


വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു: ആരോൺ ഫിഞ്ച് ക്യാപ്റ്റൻ

2021-05-18 By Admin

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20, ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 23 പേരടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. ആരോൺ ഫിഞ്ചാണ് ക്യാപ്റ്റൻ. ജൂലൈയില്‍ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഓസീസ് വിന്‍ഡീസില്‍ കളിക്കുക. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക പേജിലൂടെയാണ് മത്സരത്തിനുള്ള താരങ്ങളുടെ പേര് പുറത്തുവിട്ടത്.

 ഐപിഎല്ലില്‍ പങ്കെടുത്ത വാര്‍ണര്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം മാലിദ്വീപില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയിരുന്നു. സെന്റ് ലൂസിയയിലാണ് ടി20 മത്സരങ്ങള്‍ നടക്കുക. ബാര്‍ബഡോസിലാണ് ഏകദിനം.

 ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മോയിസസ് ഹെന്റിക്വസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, റിലെ മെറിഡിത്ത്, ജോഷ് ഫിലിപ്പ്, ജൈ റിച്ചാര്‍ഡ്‌സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, തന്‍വീര്‍ സംഗ, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ്, മിച്ചല്‍ സ്വെപ്‌സണ്‍, ആന്‍ഡ്രൂ ടൈ, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
#Austalian Cricket Team

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||