ക്രിക്കറ്റ് താരം ഭുവനേശ്വർ കുമാറിന്റെ പിതാവ് ക്യാൻസർ ബാധിച്ച് മരിച്ചു

2021-05-21 By Admin

മീററ്റ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് കിരണ്‍ പാല്‍ സിങ് (63) ക്യാൻസർ ബാധിച്ച് മരിച്ചു. കരളിന് കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ എട്ടു മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം. ഉത്തര്‍ പ്രദേശ് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ പാല്‍ സിങ്. 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ഇതിനു ശേഷം രണ്ടാഴ്ച മുമ്പ് സ്ഥിതി വഷളായതിനെ തുടര്‍ന്ന് മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||