2021-05-21 By Admin
സൂറിച്ച്: ഇന്ത്യയിൽ നടക്കുന്ന 2022 അണ്ടർ-17 വനിതാ ഫുട്ബാൾ ലോകകപ്പിനായുള്ള തീയതി ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മത്സരങ്ങൾ ഒക്ടോബർ 11 ന് ആരംഭിച്ച് ഒക്ടോബർ 30 ന് അവസാനിക്കുമെന്ന് ഫിഫ അറിയിച്ചു. കോവിഡ് മൂലം 2021 ൽ നടക്കേണ്ട ലോകകപ്പ് റദ്ദാക്കിയിരുന്നു. തുടർന്നാണ് 2022 എഡിഷൻ ആതിഥ്യം വഹിക്കാൻ ഇന്ത്യക്ക് അവസരം നൽകിയത്. ആതിഥേയരെന്ന നിലക്ക് ഇന്ത്യക്ക് നേരിട്ട് ലോകകപ്പിൽ പ്രവേശനമുണ്ട്. 2017 ൽ അണ്ടർ -17 പുരുഷ ലോകകപ്പിന് ഇന്ത്യ വേദിയായിരുന്നു.