2021-05-25 By Admin
മഡ്രിഡ്: യൂറോകപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 21 നാണു മത്സരങ്ങൾ ആരംഭിക്കുക. കോച്ച് ലൂയിസ് എന്റിക്കാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിന്റെ മുന്‍ മുന്‍ നായകനും പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമായ സെര്‍ജിയോ റാമോസ പരുക്കു കാരണം ടീമിന് പുറത്തായി. പരിക്ക് വിടാതെ പിന്തുടര്‍ന്ന റാമോസ് റയല്‍ മഡ്രിഡിനായി വെറും അഞ്ചുതവണ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്.
ജനുവരില്‍ മുതല്‍ റാമോസ് കഠിനാധ്വാനം ചെയ്‌തെങ്കിലും അദ്ദേഹം കളിക്കാന്‍ പ്രാപ്തനല്ലെന്ന് കോച്ച് പ്രതികരിച്ചത്. സ്‌പെയിന്‍ രണ്ട് തവണ യൂറോകപ്പ് ചാമ്പ്യന്‍മാരായപ്പോഴും ലോകചാമ്പ്യന്‍മാരായപ്പോഴും റാമോസ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ജൂണ്‍ 12 മുതല്‍ യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലാണ് യൂറോകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. നിലവിലെ ചാമ്പ്യന്‍മാര്‍ പോര്‍ച്ചുഗലാണ്.