സംയുക്ത കർഷകമോർച്ചയുടെ നിർണായക യോഗം ഇന്ന്

2021-12-04 By Admin

ഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാവി നിശ്ചയിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഇന്ന് സിംഘുവില്‍. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനാല്‍ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷകസംഘടനകളുടെ അഭിപ്രായം. മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ്, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങി ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. സമരത്തിനിടെ മരിച്ചവരുടെ കണക്ക് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരണത്തിലും, ആറിന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതിലും കര്‍ഷക സംഘടനകള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.


 താങ്ങുവില സംബന്ധിച്ച ഉന്നത സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുളള കേന്ദ്ര സര്‍ക്കാര്‍ ആവശ്യവും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. കര്‍ഷക സമരത്തിനിടെ മരിച്ചവരുടെ എണ്ണം സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ കൊവിഡ് മരണങ്ങളുടെ കണക്കും കേന്ദ്രത്തിന് അറിയില്ല. കൊവിഡ് മരണങ്ങളില്‍ ഒളിച്ച് കളിച്ച സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യത്തിലും ഇതേ നിലപട് തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||