2022-06-22 By Admin
കൊച്ചി: പീഡനപരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം രൂപയുടെ ജാമ്യം, സംസ്ഥാനം വിട്ടുപോകരുത്, തിങ്കളാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിജയ് ബാബുവിനെതിരായ പരാതിയിൽ മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും എന്നാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചു. സർക്കാരിന് വേണ്ടി പ്രോസിക്യൂഷൻ അഡീഷണൽ ഡയറക്‌ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.