2022-06-22 By Admin
കാബൂൾ: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 250 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാകിസ്ഥാന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യകളായ നംഗർഹാൾ, ഖോസ്റ്റ് എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് നിരവധി കെട്ടിടങ്ങളും തകർന്നു.