ഡോ. ആരതി പ്രഭാകർ ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവാകും

2022-06-23 By Admin

വാഷിങ്ടൺ : പ്രമുഖ ഇൻഡോ - അമേരിക്കൻ ശാസ്ത്രജ്ഞയായ ഡോ. ആരതി പ്രഭാകർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവാകും. ഇത് സംബന്ധിച്ച നാമ നിർദ്ദേശം സെനറ്റ് അംഗീകരിച്ചാൽ സയൻസ് ആൻഡ് ടെക്നോളജി പോളിസി ഓഫീസിന്റെ മേധാവിയായ ആദ്യ വനിത, കുടിയേറ്റക്കാരിൽ നിന്നുള്ള ആദ്യ വ്യക്തി എന്നീ നിലകളിൽ ചരിത്രമാകും. പ്രസിഡന്റിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ സഹ അധ്യക്ഷ, പ്രസിഡന്റിന്റെ ക്യാബിനറ്റ് അംഗം എന്നീ നിലകളിലാണ് പ്രവർത്തിക്കുക. 
ഡൽഹിയിൽനിന്ന് ഷിക്കാഗോയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഡോ.ആരതി. ഇവർക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് കുടുംബം ചിക്കാഗോയിലേക്ക് കുടിയേറിയത്.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||