അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു

2022-06-23 By Admin

കൊച്ചി :സിസ്റ്റർ അഭയ കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റര്‍ അഭയ വധക്കേസില്‍ ഒന്നും മൂന്നും പ്രതികളാണ് സിസ്റ്റര്‍ സെഫിയും ഫാദർ തോമസ് എം കോട്ടൂരും. സി ബി ഐ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുമുണ്ട്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുത്, അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 

അതേസമയം, സി ബി ഐ പ്രോസിക്യൂട്ടറുടെ ഒത്തുകളിയാണ് ജാമ്യത്തിന് കാരണമെന്ന് അഭയ കേസിന്റെ നിയമവഴിയില്‍ ഏറെകാലം പോരാടിയ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. ആന്ധ്രക്കാരനായ അഭിഭാഷകനാണ് സി ബി ഐക്ക് വേണ്ടി ഹാജരായതെന്നും മലയാളം അറിയാത്ത ഇയാള്‍ക്ക് വാദത്തിനിടെ ഒന്നും പറയാന്‍ സാധിച്ചില്ലെന്നും കേസിനെ കുറിച്ച് യാതൊന്നും പഠിക്കാതെയാണ് എത്തിയതെന്നും ജോമോന്‍ പറഞ്ഞു. കൃത്യമായ ഒത്തുകളിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നീണ്ട വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സി ബി ഐ കോടതി ഇരട്ട ജീവപര്യന്തം തടവാണ് ഇരുവർക്കും വിധിച്ചത്.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||