കർഷക നിയമങ്ങൾ പിൻവലിച്ചത് സർക്കാരിന്റെ ബലഹീനതയല്ലെന് നിർമല സീതാരാമൻ

2021-12-04 By Admin

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചത് സർക്കാരിന്റെ ബലഹീനതയല്ലെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനം ഭാവിയിൽ കീഴ്വഴക്കമായി മാറില്ലെന്നും അവർ പറഞ്ഞു. സ്വകാര്യ ചാനൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ ആസ്തി വിറ്റഴിക്കൽ, സ്വകാര്യ വൽക്കരണം തുടങ്ങിയ നയപരമായ പരിഷ്കാരങ്ങളെ കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബാധിക്കില്ല. കാർഷിക നിയമങ്ങൾ അവതരിപ്പിക്കുന്നതിനു മുമ്പ് വിശദമായ ചർച്ചകൾ നടത്തുകയും ഇതുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുകയും ചെയ്തു. മൂന്നു നിയമങ്ങളും പെട്ടെന്നുകൊണ്ടുവന്നതല്ല. സർക്കാർ ഗൃഹപാഠം ചെയ്തിരുന്നു. എല്ലാ പാർട്ടികളും വർഷങ്ങളായി അവക്ക് അനുകൂലമായിരുന്നു- നിർമല സീതാരാമൻ പറഞ്ഞു.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||