2022-06-20 By Admin
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയര്‍ന്നു. പുതുതായി 12,781 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പതിനെട്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4.൩൨ ശതമാനമാണ് പ്രതിദിന ടി.പി.ആര്‍. മഹാരാഷ്ട്ര, ഡല്‍ഹി,കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
കേരളത്തില്‍ ഇന്നലെ 2,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 16.08 ശതമാനമാണ്. 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണവും സ്ഥിരീകരിച്ചിരുന്നു. 2,072 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 574 പേര്‍ക്കാണ് വൈറസ് ബാധ. രണ്ടാമത് കൂടുതല്‍ രോഗികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 22,000 കടന്നു. താനെയില്‍ മാത്രം 849 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകള്‍ 7,18,884 ആയി.