2020-04-20 By Admin
കേരളത്തിലെത്തിയിരുന്ന ടൂറിസ്റ്റുകളിൽ നിന്ന് 90% പേരും മടങ്ങിയതായി ടൂറിസം വകുപ്പ്. മാർച്ച് 31 മുതൽ ഏപ്രിൽ 19 വരെ കേരളം വിട്ടത് 1329 ടൂറിസ്റ്റുകളാണ്.
ഇനി ഇവിടെ നിന്ന് മടങ്ങിപ്പോകാൻ ബാക്കിയുള്ളത് മുന്നൂറ്റിയൻപതിനടുത്ത് എണ്ണം വരുന്ന വിദേശികളാണ്. ടൂറിസം വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. 210 റഷ്യക്കാരും 100 ന് അടുത്ത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും മാത്രമാണ് ഇനി കേരളത്തിൽ അവശേഷിക്കുന്നത്.
ഇതിൽ ഏപ്രിൽ 25 ന് റഷ്യക്കാർ തിരികെ പോകാൻ സാധ്യതയുണ്ട്. മോസ്‌കോയിൽ നിന്ന് ഇവരെ തിരികെ കൊണ്ടു പോകാൻ വിമാനം എത്തുമെന്നാണ് വിവരം.