2020-05-02 By Admin
ജനീവ: ടൂറിസം മേഖലയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനൊരുങ്ങി സ്വിറ്റ്സർലൻഡും ഇറ്റലിയും. 2021 വരെ അവധിക്കാല ആഘോഷങ്ങളും വിനോദ സഞ്ചാരങ്ങളും അനുവദിക്കില്ലെന്ന തീരുമാനത്തിലായിരുന്നു ഇരു രാജ്യങ്ങളും.
എന്നാൽ ലോക്ക് ഡൗണിൽ വ്യാപകമായ ഇളവുകള്‍ അനുവദിക്കാന്‍ സ്വിസ് സര്‍ക്കാര്‍ തീരുമാനമെടുത്തതിനു പിന്നാലെയാണ് ഈ വര്‍ഷം തന്നെ ടൂറിസം മേഖലയും തുറന്നു കൊടുക്കുമെന്ന പ്രഖ്യാപനം വന്നത്. അടുത്ത വര്‍ഷം വരെ വിദേശ സഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ഇറ്റലിയും പിന്‍വലിച്ചു.
എന്നാൽ വിനോദ സഞ്ചാര മേഖല അടുത്ത വർഷം വരെ പ്രവർത്തിക്കില്ല എന്ന് നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ തന്നെ ഇപ്പോഴുത്തെ പ്രഖ്യാപനവും ഔദ്യോഗികമല്ല.