2021-05-01 By Admin
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് വിമനങ്ങള്‍ക്ക് ഒമാന്‍ വിലക്കേർപ്പെടുത്തിയതിനാൽ മറ്റു രാജ്യങ്ങള്‍ വഴി ഒമാനിലെത്താനുള്ള വഴികളാണ് ഇപ്പോള്‍ പ്രവാസികള്‍ ഇപ്പോൾ അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്ന ദിവസം ടിക്കറ്റിനായി നിരവധി പേരാണ് ഓടിയത്. ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ വഴി ഒമാനില്‍ എത്താനുള്ള വഴികളുമായി ട്രാവൽ ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്.
ശ്രീലങ്ക, ഖത്തർ, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളില്‍ പോയി 14 ദിവസം ക്വാറന്റീൻ ഇരുന്ന ശേഷം ഒമാനില്‍ പേകാനുള്ള സൗകര്യമാണ് ട്രാവൽ ഏജൻസികൾ നല്‍ക്കുന്നത്. ഹോട്ടലില്‍ തങ്ങാനും കൊവിഡ് പരിശോധന നടത്തി ഒമാനിലെത്തിക്കുകയും ചെയ്യുന്നതാണ് പാക്കേജ്. നേപ്പാൾ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് വിലക്ക് വന്നതോടെ ശ്രീലങ്ക വഴിയുള്ള പാക്കേജുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഒമാൻ എയർ, ശ്രീലങ്കൻ എയർ, സലാം എയർ എന്നിവ ശ്രീലങ്കയില്‍ നിന്ന് ഒമാനിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.