കോവിഡ് വാക്സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് ഫ്രാൻസിൽ പ്രവേശിക്കാൻ ഇളവ്

2021-06-05 By Admin

പാരീസ്: കൊവിഡ് രോഗബാധ ലോകം മുഴുവൻ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിനോദ സഞ്ചാരികളുടെ വരവ് നിർത്തലാക്കിയ ഫ്രാൻസിൽ ഇനി മുതൽ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പ്രത്യേക ഇളവ്. കൊവിഡ് മൂലം വിനോദ സഞ്ചാര മേഖല പ്രതിസന്ധിയിലായിരുന്നു. എന്നാൽ മേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം നൽകുന്ന ഇളവ് നിയമങ്ങളാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തു നിന്നുള്ള വാക്‌സിനേഷൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് ഇനി മുതൽ രാജ്യത്ത് പ്രവേശിക്കാം. യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് ഇനി മുതൽ രാജ്യത്ത് പ്രവേശിക്കാൻ ക്വാറന്‍റൈൻ ആവശ്യമില്ല. പകരം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. ഇളവ് നിയമങ്ങൾ ബുധനാഴ്‌ച പ്രാബല്യത്തിൽ വരും. അതേസമയം ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദനീയമല്ല.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||